17 August, 2026 08:20:48 PM


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. കൈതക്കാട് നിന്നും കിഴക്കേക്കേട്ടേക്ക് സിറ്റി ഫാസ്റ്റ് ബസ്സിലാണ് തീപിടുത്തമുണ്ടായത്.  

ബസിന്റെ എഞ്ചിന്‍ ഭാഗത്തുനിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക സൂചന. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് സംഭവം. ബസ്സില്‍ നിന്നും തീ ഉയരുന്നതുകണ്ട നാട്ടുകാര്‍ സമീപത്തെ ഹോട്ടലില്‍ നിന്നും വെള്ളമെടുത്ത് തീയണച്ചു. അപകടസമയത്ത് ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308