16 August, 2026 12:26:37 PM


തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം



തിരുവനന്തപുരം: തലസ്ഥാനത്തെ പട്ടം പ്ലാമൂട് ജങ്ഷനിലുള്ള ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. തീയും പുകയും അതിവേഗം പടർന്നതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും തൊട്ടടുത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.

തീ മറ്റ് സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാൻ ഫയർഫോഴ്സിന് കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, ഗോഡൗണിൽ പ്രാഥമിക ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. വലിയ അളവിൽ മാലിന്യങ്ങളും മറ്റ് സാധനങ്ങളും ഗോഡൗണിനുള്ളിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്നതായും, ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292