14 August, 2026 11:58:42 AM


കൊച്ചിയിൽ നടുറോഡില്‍ കോളജ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി



കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനത റോഡില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. തേവര എസ്എച്ച് കോളേജിലെ വിദ്യാര്‍ത്ഥികളും ലോ കോളേജിലെ വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ തേവര എസ്എച്ച് കോളേജില്‍ വെച്ച് അവിടുത്തെ വിദ്യാര്‍ത്ഥികളും ലോ കോളേജിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ തുടര്‍ച്ചയായാണ് സൗത്ത് ജനതാ റോഡില്‍ വെച്ച് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് വിവരം. വീഡിയോ ദൃശ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K