13 August, 2026 05:44:34 PM


പറവൂരില്‍ 24കാരിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് അറസ്റ്റില്‍



കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധം ഒഴിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947