13 August, 2026 11:25:22 AM
തിരുവനന്തപുരത്ത് വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അമീന്‍. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നാണ് വിദ്യാര്‍ത്ഥി പുറത്തേക്ക് വീണത്. അപകടത്തില്‍ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


