11 August, 2026 12:23:30 PM


ചവറയിൽ 163 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി



കൊല്ലം: മൂന്ന് ലക്ഷം പാക്കറ്റുകളിലായി കടത്തിയ 163 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി. കൊല്ലം ചവറയിലാണ് സംഭവം. മൂന്ന് ലക്ഷം പാക്കറ്റുകളിലായാണ് പുകയില ഉത്പന്നം കടത്താൻ ശ്രമിച്ചത്. കൊട്ടുകാട് സ്വദേശിയായ നൗഷാദാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നെത്തിച്ച പുകയില ഉത്പന്നമാണ് പിടികൂടിയത്. നേരത്തെയും സമാനകുറ്റത്തിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നൗഷാദ് പിടിയിലായത്. സ്റ്റീൽ പാത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് നൗഷാദ് പുകയില ഉത്പന്നങ്ങൾ കടത്തിയത്. ലോറിയ്ക്ക് പുറകിലായി ചാക്കിൽ നിരോധിത ഉത്പന്നങ്ങൾ അടുക്കിവച്ചശേഷം അതിന്റെ മുകളിലായി പാത്രങ്ങൾ വച്ചാണ് കടത്താൻ ശ്രമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298