10 August, 2026 06:53:33 PM


മലപ്പുറത്ത് മകൻ അച്ഛനെ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചു കൊന്നു



മലപ്പുറം: തിരൂരിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. തെക്കൻ അന്നാര സ്വദേശി കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.  വേലായുധനും മകൻ ഉണ്ണികൃഷ്ണനും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 

തർക്കത്തിനിടെ ചോറ് വിളമ്പുന്ന തവി കൊണ്ട് ഉണ്ണികൃഷ്ണൻ വേലായുധന്റെ തലയ്ക്ക് മൂന്നുതവണ ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് തലയിൽ നിന്ന് ഗുരുതരമായി രക്തം വാർന്നതോടെ ഉണ്ണികൃഷ്ണൻ തന്നെ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954