10 August, 2026 04:23:38 PM
കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി

കൊല്ലം : കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് കായലിൽ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു അപകടം. ഒരു ബോട്ടിൽ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ സംഘം തെരച്ചിൽ നടത്തുന്നു.


