08 August, 2026 03:57:24 PM
പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ

ബത്തേരി: പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് പ്രതിയെ എലത്തൂർ പൊലീസ് പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതിയാണ്. കോഴിക്കോട് നഗരത്തിലെ ലഹരി വിൽപന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ. കാപ്പ അടക്കം പ്രതിക്കെതിരെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്.


