31 July, 2026 06:12:14 PM


തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു



തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്‌സോ കോടതിയിൽ ആയിരുന്നു സംഭവം. 

2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിന്‍ രാജ്. നാലു വര്‍ഷത്തിന് വക്കീലിനൊപ്പം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു.

റിമാന്‍ഡ് വിധി കേട്ടതോടെ നിതിന്‍ രാജ് കോടതിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കേസിലെ രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിലെ ഒരു പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കോടതിയില്‍ നിന്നും രക്ഷപ്പെട്ട നിതിന്‍രാജിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916