25 July, 2026 09:44:17 AM


ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു



ആലപ്പുഴ: ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അഖിലിന്‍റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദ് ആണ് കൃത്യം നടത്തിയത്. ഇന്നലെ വൈകിട്ട് 5.45ന് അഖിലിന്‍റെ വീടിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916