24 July, 2026 09:56:56 AM
തിരുവനന്തപുരത്ത് 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് അറസ്റ്റിലായത്. കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഡാൻസാഫ്, വലിയതുറ പൊലീസ് എന്നിവർ ചേർന്ന് പരിശോധന നടത്തി. യുവതിയുടെ വീട്ടിൽ നിന്നും 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി വലിയതുറ പൊലീസ് അറിയിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


