20 July, 2026 04:16:25 PM
വെമ്പായം ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. ഇന്നലെ ഉണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെ ആണ് മരിച്ചത്. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലുള്ള അനീഷിൻ്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലുള്ള അനീഷാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ 9 മണിയോടെ വെമ്പായം റിസോർട്ട് ബാറില്‍ വെച്ച് ഉണ്ടായ തർക്കമാണ് ആറ് പേര്‍ക്ക് പൊള്ളേലേല്‍ക്കുന്ന സംഭവത്തിലേക്ക് നയിച്ചത്. നന്നാട്ടുകാവ് സ്വദേശി അനീഷ് മറ്റ് നാല് പേരും ചേർന്ന് ബാറില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കേ തർക്കം ഉണ്ടായി. അനീഷിനെ സംഘത്തില്‍ ഉണ്ടായിരുന്ന നവാസ് മുഖത്തടിച്ചു. ഇതില്‍ പ്രകോപതിനായ അനീഷ് ഒരു കന്നാസില്‍ പെട്രോളുമായി വന്ന് എല്ലാവരുടെയും ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
മദ്യപിച്ചിരുന്നതിനാല്‍ ബാറില്‍ പല തവണ അനീഷ് കന്നാസുമായി വീഴുകയും പെട്രോള്‍ ദേഹത്ത് ആകുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിലവില്‍ വധശ്രമത്തിനാണ് പൊലീസ് കേസെുത്തിരിക്കുന്നത്. യുവാക്കളുടെ ദേഹത്ത് പെട്രോളൊഴിച്ച പൊലീസ് അനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.


