16 July, 2026 05:27:56 PM


വിഴിഞ്ഞത്ത് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു



തിരുവനന്തപുരം: വിഴിഞ്ഞത്ത് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിഴിഞ്ഞo പയറ്റുവിള ഉത്രാടം വീട്ടില്‍ അക്ഷയ് വിജയ് (18) ആണ് മരിച്ചത്. ഈ മാസം പത്താം തീയതിയാണ് അക്ഷയ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തമ്പാനൂര്‍ മിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അക്ഷയ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914