13 July, 2026 09:24:07 AM


ഐസ്ക്രീം കിട്ടിയില്ല; കൊല്ലത്ത് വിവാഹ റിസപ്ഷനിൽ കൂട്ടയടി



കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം നടന്ന റിസപ്ഷനിലാണ് അടിയുണ്ടായത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൂട്ട അടിയില്‍ കലാശിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K