01 July, 2026 11:15:29 AM


ചിറയിന്‍കീഴില്‍ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍



തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാപ്പാ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

സംഭവത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം. കാപ്പാ കേസ് പ്രതി ആയതിനാല്‍ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകള്‍ തള്ളികളയാന്‍ ആവില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല. ഫോറന്‍സിക് നടപടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936