17 June, 2026 02:30:19 PM
ചടയമംഗലത്ത് മിനിവാൻ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊല്ലം: ചടയമംഗലത്ത് മിനി വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ച് എം സി റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന മിനി വാന്‍ രഞ്ജിത്തിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ കടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




