08 June, 2026 07:57:55 PM
സിഎംആര്‍എല്‍ -എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി - സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്.
134 സുപ്രധാന രേഖകളാണ് ഇ ഡിക്ക് ലഭിക്കുന്നത്. ഇ ഡി അന്വേഷണം തള്ളണമെന്ന് ആവശ്യപ്പെട്ട സിഎംആര്‍എല്ലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമാണ് ഇ ഡി മറ്റൊരു പ്രധാന നീക്കം നടത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കി.
എക്സാലോജിക്കും സിഎംആർഎലും തമ്മിലുണ്ടാക്കിയ കരാറുകൾ, എക്സലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ്, വീണയുടെ ആദായനികുതി റിട്ടേൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ എന്നിവയടക്കം 134 രേഖകൾ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.




