08 June, 2026 12:36:22 PM


നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പുനരന്വേഷണ ഹർജിയിൽ നിന്ന് ജഡ്ജി പിന്മാറി



കൊച്ചി: നടിയെ അക്രമിച്ച കേസിലെ തെളിവായ മെമ്മറി കാർഡിൻ്റെ അനധിക്യത പരിശോധനയിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. രാവിലെ കേസ് പരിഗണിച്ച കോടതി വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട്, താൻ കേസിൽ നിന്ന് പിൻമാറുകയാണെന്ന് ജഡ്ജി തുറന്ന കോടതിയിൽ അറിയിക്കുകയായിരുന്നു. താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ ആയിരിക്കെയാണ് അതിജീവിത നേരത്തെ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953