01 June, 2026 06:41:06 PM


തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല



തിരുവനന്തപുരം: അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂൾ ഓഫീസ് മുറി പ്രവർത്തിച്ച കെട്ടിടമാണ് തകർന്നു വീണത്. പ്രവേശനോത്സവം കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. ആളപായമില്ല. വർഷങ്ങളോളം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. മേൽക്കൂരയുടെ കഴുക്കോലുകളും ഓടുകളും മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. ക്ലാസ് മുറി അല്ല , ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938