30 May, 2026 07:23:51 PM
തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു

തിരുവനന്തപുരം: നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രാക്കിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അര മണിക്കൂര് നിര്ത്താതെ പെയ്ത മഴയില് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്ഗന്ധം മൂലം നില്ക്കാന് പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്. മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് ജനങ്ങള് നടന്നു നീങ്ങുന്നത്.ഇതോടെ കോർപ്പറേഷൻ്റെ മഴക്കാലപൂര്വ്വ ശുചീകരണം പാളി.




