27 May, 2026 05:25:15 PM


പിണറായിയുടെ വസതിയിലെ റെയ്ഡ്; ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ചില്ല് തകർത്തു



തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മണിക്കൂറുകൾ നീണ്ട മിന്നൽ പരിശോധനകൾ പൂർത്തിയായി. കോഴിക്കോട്ടെയും കണ്ണൂരിലെയും പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും കുപ്പിയേറും ഉണ്ടായി.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലുമാണ് ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായി അണിനിരന്നത്. അണികളും പ്രവര്‍ത്തകരും നേതാക്കളും ഇ ഡിക്കെതിരാ തെരുവിലാണ്. ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933