23 May, 2026 12:12:15 PM


കൊ​ല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറി; യുവാവിനു ദാരുണാന്ത്യം



കൊ​ല്ലം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ തെ​ക്ക് ചെ​റു​ക​ര കൗ​സ്തു​ഭം വീ​ട്ടി​ൽ ശ്രീ​ഹ​രി (24) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് നി​സാര പ​രു​ക്കു​ക​ളോ​ടെ രക്ഷ​പെട്ടു. കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ഭ​ര​ണി​ക്കാ​വ് ജം‌​ക്‌​ഷ​ന് സ​മീ​പം ക​ട​പു​ഴ റോ​ഡി​ൽ രാ​ത്രി 11നാ​ണ് സം​ഭ​വം. ത​ലയ്ക്കു ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ശ്രീ​ഹ​രി​യെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910