19 May, 2026 12:56:27 PM


കൊല്ലത്ത് ഭര്‍തൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി കസ്റ്റഡിയില്‍



കൊല്ലം: യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിനന്‍റെ കൈപ്പത്തി വെട്ടിയത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അലക്സാണ്ടറിന്‍റെ ഭാര്യയ്ക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം അരങ്ങേറിയത്.

അലക്സാണ്ടറും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുകയും അലക്സാണ്ടർ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടുകൊണ്ടാണ് ജിംസ് അവിടേക്ക് എത്തിയത്. തടസ്സം പിടിക്കാൻ എത്തിയതോടെ മരുമകളുടെ കൈപ്പത്തി അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി മാറ്റുകയായിരുന്നു . നാട്ടുകാർ എത്തിയാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്.

പൊലീസ് അലക്സാണ്ടറിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ശരീരമാസകലം സാരമായ മുറിവുകളുമുണ്ടന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K