19 May, 2026 09:50:23 AM


തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം: യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍. ആല്‍ബി-ഉഷാകുമാരി ദമ്പതികളുടെ മകള്‍ പൂവച്ചല്‍ സ്വദേശി റോഷ ആല്‍ബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോന്‍ ആണ് ഭര്‍ത്താവ്.  ഇന്ന് പുലർച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K