18 May, 2026 12:44:33 PM


പ്രണയം നിരസിച്ചു, യു​വ​തി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്നു; ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു



ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ യു​വാ​വ് ന​ടു​റോ​ഡി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. തെ​ല​ങ്കാ​ന​യി​ലെ ജ​ഡ്‌​ചേ​ർ​ല​യി​ൽ ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ൽ വൈ. ​വൈ​ഷ്ണ​വി (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വൈ​ഷ്ണ​വി​യെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്‌​ച രാ​ത്രി മ​രി​ച്ചു.

പ്ര​തി​യാ​യ യു​വാ​വും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യും നേ​ര​ത്തേ ഒ​രേ​സ്കൂ​ളി​ൽ ജോ​ലി​ചെ​യ്‌​തി​രു​ന്ന​വ​രാ​ണെ​ന്ന് വി​വ​ര​ങ്ങ​ളു​ണ്ട്. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ജ​ഡ്‌​ചേ​ർ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956