16 May, 2026 09:34:49 AM
കവടിയാർ വാഹനാപകടം; ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു

തിരുവനന്തപുരം: കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ആഷിക്കാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ആഷിക്കിന്റെ ഭാര്യ പാലക്കാട് സ്വദേശി നൗഷിജ (24) അപകടത്തിനു പിന്നാലെ മരണപ്പെട്ടിരുന്നു.
വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ ആഷിക്കിനേയും നൗഷിജയേയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.




