13 May, 2026 03:53:54 PM


സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്



തിരുവനന്തപുരം സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച്‌ രണ്ട് ജീവനക്കാർക്ക് പരിക്ക്. അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എ സി മെക്കാനിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290