11 May, 2026 12:43:40 PM
മേലാറ്റൂരിൽ കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു

മലപ്പുറം: മലപ്പുറത്ത് കുടുംബവഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു. മേലാറ്റൂര്‍ എടപ്പറ്റ സ്രാമ്പിക്കല്‍ കുന്നിലെ കാപ്പില്‍ കുഞ്ഞന്‍(62), മകന്‍ സുരേഷ് ബാബു(33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വഴക്കുണ്ടാക്കിയ കുഞ്ഞന്റെ മറ്റൊരു മകനായ രതീഷിനെ മേലാറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.




