04 May, 2026 07:37:27 PM


കൊട്ടാരക്കരയിൽ ആയിഷ പോറ്റിയെ വീഴ്ത്തി കെഎൻ ബാലഗോപാൽ



കൊട്ടാരക്കര: കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കര ഇത്തവണ ഇടതിനൊപ്പം നിന്നത്. വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി. വികസനത്തേക്കാളുപരി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങൾക്കും കളം കണ്ട മത്സരമായിരുന്നു ഇത്തവണ നടന്നത്. മുന്നണി മാറി മത്സരിച്ച അയിഷാ പോറ്റി ഇക്കുറി വിവാദങ്ങൾക്ക് തുടക്കം വെച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939