28 April, 2026 07:17:08 PM


ചിതറയില്‍ എണ്ണപ്പന കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം



കൊല്ലം: കനത്ത വേനല്‍മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വിളക്കുപാറ സ്വദേശി സരിത(37)യാണ് മരിച്ചത്. മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കനത്ത വേനല്‍മഴയാണ് കൊല്ലം ജില്ലയിയിലെ മലയോരമേഖലയില്‍ പെയ്തത്. മഴയ്‌ക്കൊപ്പം വലിയ കാറ്റും ഉണ്ടായി. അതിനിടെ തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടെ ഓയില്‍ ഫാം എസ്‌റ്റേറ്റിലെ എണ്ണപ്പന ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932