27 April, 2026 08:54:58 PM


വ​ട്ടപ്പാ​റ​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ 15 വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു



തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. വ​ട്ട​പ്പാ​റ കു​റ്റി​യാ​ണി തെ​ങ്ങും​പ​ണ വീ​ട്ടി​ൽ ജ​ഗ​തീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വി​നാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ന​വ്. ക​ളി​ക്കി​ടെ തെ​റി​ച്ചു​പോ​യ പ​ന്ത് എ​ടു​ക്കു​ന്ന​തി​നാ​യി വ​ര​മ്പി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​ഭി​ന​വി​നെ പാ​മ്പ് ക​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957