27 April, 2026 04:50:52 PM
വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ്സും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിൽ ഉണ്ടായിരുന്ന 7 പേരുടെ പരിക്ക് ഗുരുതരമല്ല.




