27 April, 2026 09:16:57 AM


കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു



തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917