26 April, 2026 12:47:53 PM
നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമ ( 32 ) ആണ് മരിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. കൊലപാതകത്തിന് ശേഷം വിഷ്ണു വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി. മക്കളില്ല.




