25 April, 2026 04:39:59 PM
കിളിമാനൂരിൽ ഹരിത കർമ്മസേനാംഗത്തിന് സൂര്യാഘാതമേറ്റു

തിരുവനന്തപുരം: ഹരിത കര്‍മ്മ സേനാംഗത്തിന് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.




