25 April, 2026 02:15:39 PM
കൊല്ലത്ത് വയോധികൻ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാഘാതമേറ്റെന്ന് സംശയം

കൊല്ലം: വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് സ്വദേശി ബേബിയെയാണ് സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടത്തെ കയ്യിൽ ഗുരുതരമായി പൊള്ളലേറ്റതിന്‍റെ പാടുകള്‍ ഉള്ളത്. സൂര്യാഘാതമേറ്റാണ് മരിച്ചതെന്നാണ് സംശയം.




