23 April, 2026 08:24:10 PM


തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു; ആരോഗ്യനില തൃപ്തികരം



തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് വൈകീട്ടാണ് സംഭവം. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938