18 April, 2026 01:20:07 PM


കേബിൾ റോ​ളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ് അപകടം



തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കു​റ്റി​മൂ​ട് - അ​മ്പ​ല​മു​ക്ക് ബൈ​പ്പാ​സി​ൽ ഇ​റ​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യും പോ​സ്റ്റ് ഒ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ രാ​ജ​സ്ഥാ​ൻ രാ​ജു​പു​ർ സ്വ​ദേ​ശി ദി​ലീ​പി​ന് പ​രി​ക്കേ​റ്റു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ൾ ഉ​രു​ണ്ടു​ക​യ​റി സ​മീ​പ​ത്തെ വീ​ടി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917