06 April, 2026 10:43:27 AM
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിച്ചു; വൈദ്യ പരിശോധനയ്ക്കിടെ യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ പെരുങ്ങുഴിസ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്നലെ രാത്രിയിലാണ് യുവാവിനെ ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ വച്ച് പോലീസ് പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രി ഉപകരണങ്ങൾ തകർത്ത് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്നാലെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ആശുപത്രി ഉപകരണങ്ങൾ തകർത്ത സംഭവത്തിലും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.




