27 March, 2026 04:01:43 PM
മംഗളൂരുവില്‍ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. മംഗളൂരു, ബന്തര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിന് നേരെ വധശ്രമം ഉണ്ടായിരുന്നു.




