27 February, 2026 09:57:01 AM
ചിതറയിൽ മുൻ പഞ്ചായത്ത് മെമ്പറും മകളും ജീവനൊടുക്കി

കൊല്ലം: ചിതറയിൽ മുൻ സിപിഐഎം പഞ്ചായത്ത് മെമ്പറും മകളും ജീവനൊടുക്കി. ചിതറ സ്വദേശി സിന്ധു, മകൾ ലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയെ വീടിനകത്ത് നിലത്തായി അവശനിലയിലും സിന്ധുവിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം.




