25 February, 2026 09:18:43 AM
ചന്തയിൽ നിന്നു വാങ്ങിയ ചൂരയിൽ പുഴു; യുവതി പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയിലാണ് പുഴുവിനെ കണ്ടെത്തിയത്. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യയാണ് പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വീട്ടിലേക്ക് വാങ്ങികൊണ്ടുപോയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. നിരവധി പുഴുക്കൾ ഉണ്ടായിരുന്നു. പുഴുവല്ല വിര എന്നാണ് മാർക്കറ്റിലെ വിൽപനക്കാർ പറയുന്നതെന്നും യുവതി ആരോപിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചു. ചൂര മീനിനുള്ളിൽ പതിവായി കാണുന്ന വിരയാണ് ഇതെന്നും പുഴുവല്ലെന്നുമാണ് മത്സ്യവിൽപനക്കാർ പറയുന്നത്.




