23 February, 2026 07:44:56 PM


പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുരുതര പരിക്ക്



പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. ഉണ്ണികൃഷ്ണനും മകൻ മനോജും രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചു. പുലർച്ചെ വരെ ഇത് തുടർന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915