20 February, 2026 12:58:41 PM


പുലർ‌ച്ചെ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പുറത്തുപോയി; 14 കാരൻ അപകടത്തിൽപ്പെട്ടു



തിരുവനന്തപുരം: പുലർച്ചെ 2.30ന് വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പുറത്തുപോയ 14 കാരൻ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കരമനയിൽ ആയിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥിയായ 14 കാരൻ സുഹൃത്തിനൊപ്പമാണ് കറങ്ങാൻ ഇറങ്ങിയത്. കുമാരപുരം സ്വദേശിയുടേതാണ് കാർ. വീട്ടുകാരെ പൂട്ടിയിട്ടാണ് അർധരാത്രി ചായ കുടിക്കാൻ ഇറങ്ങിയത്. കുട്ടികൾക്ക് കാര്യമായ പരിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K