17 February, 2026 11:36:03 AM


തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 15 കുട്ടികൾക്ക് പരിക്ക്



തിരുവനന്തപുരം: സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാഹനമാണ് കനാലിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. 21 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. 15 കുട്ടികൾക്ക് പരിക്കേറ്റു. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ പറഞ്ഞു. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്. വാഹനത്തിലെ തകരാറുമൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927