16 February, 2026 12:18:36 PM


പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു



തിരുവനന്തപുരം: പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. സ്‌റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് തീ പടര്‍ന്നത്. പോലിസ് സ്‌റ്റേഷനിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയാണ് തീ വാഹനങ്ങളിലേക്ക് പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നാലെ അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗവും കത്തി നശിച്ചതായി പോലിസ് അറിയിച്ചു. അപകടങ്ങളില്‍പ്പെട്ടതും മോഷണക്കേസുകളില്‍ പിടിച്ചെടുത്തതുമായ വാഹനങ്ങളുമാണ് കൂടുതലും നശിച്ചതെന്നും വ്യക്തമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303