12 February, 2026 11:34:27 AM
മംഗലാപുരത്ത് ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; അക്രമി ഇറങ്ങി ഓടി

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കെഎസ്ആർടിസി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം. സംഭവം ചോദ്യം ചെയ്ത ഉടൻ അക്രമി ബസിൽ നിന്നും ഇറങ്ങി ഓടി. ബുധനാഴ്ച വൈകിട്ട് ആറരയോടുകൂടി ആയിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം നടന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരികയായിരുന്നു യുവതി. അതിക്രമം നടന്നയുടൻ യുവതി അക്രമിയെ ചോദ്യംചെയ്തു. ഇതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. യുവതി മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




