09 February, 2026 12:46:08 PM


'ബാധ ഒഴിപ്പിക്കാൻ' എത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രി പിടിയിൽ



കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബു പിടിയിൽ. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമത്തിന് ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957