07 February, 2026 12:34:25 PM


തെന്മലയിൽ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം



കൊല്ലം : കൊല്ലം തെന്മലയിൽ വാഹനാപകടത്തിൽ ഒരു മരണം. തമിഴ്നാട് സ്വദേശി ഉദയകുമാർ (49) ആണ് മരിച്ചത്. ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും വന്ന ടോറസ് ലോറി ഉദയകുമാറിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോഴഞ്ചേരിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉദയകുമാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303